രോഹിതും സംഘവും പുറപ്പെട്ടു; ഏഷ്യാകപ്പിന് നാളെ തുടക്കം
ഏഷ്യയിലെ ക്രിക്കറ്റ് ശക്തികളെ കണ്ടെത്താനായുള്ള ടൂർണമെന്റിന് ശനിയാഴ്ച തുടക്കമാകും. ഇന്ത്യയടക്കം ആറ് രാജ്യങ്ങളാണ് പതിനാലാം ഏഷ്യാ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. യുഎഇയാണ് ഏഷ്യാകപ്പിന് വേദിയാകുന്നത്.
ടി20 ഫോർമാറ്റിൽ നിന്നും മാറി ഏകദിന ഫോർമാറ്റിലേക്ക് വീണ്ടും ഏഷ്യാ കപ്പ് തിരിച്ചെത്തുകയാണ്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ത്.
ഇന്ത്യ, പാക്കിസ്ഥാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ എ ഗ്രൂപ്പിലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ബി ഗ്രൂപ്പിലുമാണ്. സെപ്റ്റംബർ 18ന് ഹോങ്കോംഗിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം 19ന് തന്നെ ഇന്ത്യ പാക്കിസ്ഥാനെയും നേരിടും. വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.