ഏഷ്യാകപ്പ്: പരുക്കേറ്റ മൂന്ന് ഇന്ത്യൻ താരങ്ങൾ പുറത്ത്; ജഡേജയും ദീപക് ചാഹറും ടീമിൽ

  • 85
    Shares

ഏഷ്യാകപ്പിൽ ഇന്ത്യക്ക് പരുക്ക് പ്രതിസന്ധി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പുറമെ ബൗളർമാരായ ്അക്‌സർ പട്ടേൽ, ഷാർദൂർ താക്കൂർ എന്നിവർക്കും പരുക്കേറ്റു. പകരം താരങ്ങളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചു. ഇതുപ്രകാരം രവീന്ദ്ര ജഡേജ, ദീപക് ചാഹർ, സിദ്ധാർഥ് കൗൾ എന്നിവർ ടീമിനൊപ്പം ചേരും

ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യക്ക് പരുക്കേറ്റത്. സ്‌ട്രെച്ചറിലാണ് ഹാർദിക് മൈതാനം വിട്ടത്. മത്സരത്തിനിടെയാണ് അക്‌സർ പട്ടേലിനും പരുക്കേറ്റത്. പകരക്കാരനായി ഫീൽഡിൽ ഇറങ്ങിയ അക്‌സറിന്റെ വിരലിന് പരുക്കേൽക്കുകയായിരുന്നു. ഹോങ്കോംഗിനെതിരായ മത്സരത്തിലാണ് താക്കൂറിന് പരുക്കേറ്റത്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *