പാക്കിസ്ഥാനെ ഇന്ത്യ എറിഞ്ഞിട്ടു; 162 റൺസിന് ഓൾ ഔട്ട്
ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് വമ്പൻ തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറും കേദാർ ജാദവുമാണ് പാക്കിസ്ഥാനെ തകർത്തത്.
ബാറ്റിംഗിന് ഇറങ്ങി നിലയുറപ്പിക്കും മുമ്പേ പാക്കിസ്ഥാന്റെ രണ്ട് ഓപണർമാരെയും ഭുവനേശ്വർ മടക്കി അയച്ചിരുന്നു. 3ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ പാക്കിസ്ഥാനെ ഷുഹൈബ് മാലികും ബാബർ അസമും ചേർന്ന കൂട്ടുകെട്ടാണ് കുറച്ചെങ്കിലും രക്ഷിച്ചത്. ഇരുവരും ചേർന്ന് സ്കോർ 85 വരെ എത്തിച്ചു. ഇതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു.
ബാബർ അസം(47), മാലിക്(43), ഫഹീം അഷ്റഫ്(21), മുഹമ്മദ് ആമിർ(18) എന്നിവർ മാത്രാണ് പാക് ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. ജസ്പ്രീത് ഭുംറ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി