പാക്കിസ്ഥാൻ തകർന്നു; ഏഷ്യാ കപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ

  • 172
    Shares

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണായ മത്സരത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. ബംഗ്ലാദേശിനെതിരെ 37 റൺസിനാണ് പാക്കിസ്ഥാന്റെ തോൽവി. ഇതോടെ ബംഗ്ലാദേശ് ഫൈനലിലേക്ക് പ്രവേശിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറിൽ 239 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

99 റൺസെടുത്ത മുഷ്ഫിഖർ റഹ്മാന്റെയും 60 റൺസെടുത്ത മൊഹമദ് മിഥുന്റെയും മികവിലാണ് ബംഗ്ലാദേശ് 239 റൺസിലേക്ക് എത്തിയത്. മഹ്മദുല്ല 25 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല.

3 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടപ്പെട്ട പതറിയ പാക്കിസ്ഥാന് പിന്നീട് കരകയറാനായില്ല. 83 റൺസെടുത്ത ഇമാം ഉൾ ഹഖ് പൊരുതിയെങ്കിലും മികച്ച പിന്തുണ ലഭിക്കാതെ പോകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *