പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയ ഇന്ത്യൻ പട സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ

  • 260
    Shares

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത ഇന്ത്യൻ ടീം സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഓപണർമാരായ രോഹിതിന്റെയും ധവാന്റെയും സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യൻ വിജയം

210 റൺസിന്റെ ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തത്. ഏകദിനത്തിൽ ഓപണിംഗ് വിക്കറ്റിൽ കൂടുതൽ തവണ 100 റൺസ് പിന്നിടുന്ന ഇന്ത്യൻ സഖ്യമായി ഇതോടെ രോഹിതും ധവാനും മാറി. 13 തവണയാണ് ഇരുവരും ചേർന്ന് 100 റൺസിന് മുകളിൽ ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പുണ്ടാക്കിയിട്ടുള്ളത്. ലോക ക്രിക്കറ്റിൽ കൂടുതൽ സെഞ്ച്വറി പാർട്ൺഷിപ്പുണ്ടാക്കിയ നാലാമത്തെ സഖ്യവും ഇവരാണ്. നിലവിൽ സച്ചിൻ-ഗാംഗുലി സഖ്യമാണ് കൂടുതൽ തവണ ഒന്നാം വിക്കറ്റിൽ 100 റൺസിലധികം സ്വന്തമാക്കിയിട്ടുള്ളത്.

പാക്കിസ്ഥാനെതിരായ ഏറ്റവും ഉയർന്ന ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഇന്നലെ സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെ ഒരു മത്സരത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറി സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണയാണ്. 111 റൺസ് നേടിയ രോഹിത് 19ാം ഏകദിന സെഞ്ച്വറിയാണ് ഇന്നലെ കുറിച്ചത്. ഏകദിനത്തിൽ 7000 റൺസും രോഹിത് നേടി. 114 റൺസ് നേടിയ ധവാന്റെ പതിനഞ്ചാം ഏകദിന സെഞ്ച്വറിയായിരുന്നുവിത്.

Leave a Reply

Your email address will not be published. Required fields are marked *