അഫ്ഗാനിസ്ഥാനോടും തോറ്റു; ശ്രീലങ്ക ഏഷ്യാ കപ്പിൽ നിന്നും പുറത്ത്

  • 115
    Shares

ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാനോടും കനത്ത പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്ക ഏഷ്യാകപ്പിൽ നിന്നും പുറത്തായി. സെമി സാധ്യത നിലനിർത്താൻ ജയം ആവശ്യമായിരുന്ന ലങ്കക്ക് ഒരു ഘട്ടത്തിൽ പോലും വിജയപ്രതീക്ഷ പുലർത്താൻ സാധിച്ചില്ല. അഞ്ച് തവണ ചാമ്പ്യൻമാരായ ടീമാണ് ശ്രീലങ്ക

ഇന്നലെ നടന്ന മത്സരത്തിൽ 91 റൺസിനാണ് അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 250 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക 41.2 ഓവറിൽ 158 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 249 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 72 റൺസെടുത്ത റഹ്മത് ഷായാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ. ഇഹ്‌സാനുള്ള 45ഉം മുഹമ്മദ് ഷഹ്‌സാദ് 34ഉം റൺസെടുത്തു. ലങ്കക്ക് വേണ്ടി തിസാര പെരേര അഞ്ച് വിക്കറ്റെടുത്തു

മറുപടി ബാറ്റിംഗിൽ തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഓപണർ മെൻഡിസ് പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ലങ്കൻ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. 36 റൺസെടുത്ത ഉപുൽ തരംഗയാണ് ലങ്കൻ ടോപ് സ്‌കോറർ. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബുർ റഹ്മാൻ, ഗുൽബാദിൻ നൈബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *