ഏഷ്യൻ ഫുട്‌ബോൾ രാജാക്കൻമാരായി ഖത്തർ; ഇത് ഫുട്‌ബോള്‍ കൊണ്ടുള്ള സിംപിൾ പ്രതികാരം

  • 266
    Shares

ഏഷ്യാ കപ്പിൽ ആദ്യ കിരീടം സ്വന്തമാക്കി ഖത്തർ. ഫുട്‌ബോളിലെ ഏഷ്യൻ ശക്തിയായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഖത്തർ തങ്ങളുടെ ആദ്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. യുഎഇക്കെതിരായ മത്സരത്തിൽ ജയിച്ചെങ്കിലും കാണികളുടെ കൂവലും ചെരുപ്പേറും കൊണ്ട് മൈതാനം വിടേണ്ടി വന്ന ഖത്തറിന് അതേ കാണികളുടെ മുന്നിൽ കപ്പ് ഉയർത്താനും സാധിച്ചു. ഒറ്റപ്പെടുത്തിയ രാജ്യങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു ഖത്തറിനിത്. ഫുട്‌ബോൾ കൊണ്ടുള്ള പ്രതികാരം

മത്സരത്തിന്റെ 12ാം മിനിറ്റിൽ തന്നെ അൽ മൂസ് അലിയിലൂടെ ഖത്തർ മുന്നിലെത്തി. അക്രോബാറ്റിക് കിക്കിലൂടെയായിരുന്നു മൂസ് അലിയുടെ മനോഹര ഗോൾ. തൊട്ടുപിന്നാലെ 27ാം മിനിറ്റിൽ ഖത്തർ ലീഡ് നില 2-0 ആയി ഉയർത്തി. ലോംഗ് റേഞ്ചറിലൂടെ അബ്ദുൽ അസീസ് ഹതീമാണ് ഗോൾ നേടിയത്.

രണ്ട് ഗോൾ വീണതോടെ ജപ്പാൻ ഉണർന്ന് കളിച്ചെങ്കിലും വിജയത്തിലേക്ക് എത്താൻ അത് പ്രാപ്തമായിരുന്നില്ല. രണ്ടാം പകുതിയിൽ 69ാം മിനിറ്റിൽ മിനാമിനോയിലൂടെ ജപ്പാൻ ഒരു ഗോൾ മടക്കി. സമനില പിടിക്കാമെന്ന ആത്മവിശ്വാസത്തിൽ കളിച്ച ജപ്പാനെ ഞെട്ടിച്ച് 83ാം മിനിറ്റിൽ ഖത്തറിന് അനുകൂലമായി പെനാൽറ്റി വന്നു. കിക്ക് എടുത്ത അക്രം അഫീഫ് പന്ത് ലക്ഷ്യത്തിലെത്തിച്ച് ഖത്തിന്റെ വിജയമുറപ്പിച്ചു.

നേരത്തെ ഖത്തറിനെ ഫൈനൽ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എ.എഫ്.സിക്ക് യുഎഇ പരാതി നൽകിയിരുന്നു. എന്നാൽ അവസാന മണിക്കൂറിൽ ഈ പരാതി എഎഫ്‌സി തള്ളുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *