അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് വെള്ളിത്തിളക്കം; സുധ സിംഗിനും ധരുണിനും വെള്ളി

  • 54
    Shares

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ സുധ സിംഗിന് വെള്ളി. 9.40.3 സെക്കന്റിലാണ് സുധ ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ ധരുൺ അയ്യസാമിക്ക് വെള്ളി ലഭിച്ചു.

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം അനു രാഘവൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടേബിൾ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. രണ്ടാം റൗണ്ടിൽ വിയറ്റ്‌നാമിനെയാണ് ഇന്ത്യ തോൽപ്പിച്ചത്

ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം വികാസ് കൃഷ്ണൻ ക്വാർട്ടറിൽ കടന്നു. വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു. പൂളിലെ നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. ബോക്‌സിംഗ് 64 കിലോഗ്രാം വിഭാഗത്തിൽ ധീരജ് രംഗി ക്വാർട്ടറിൽ കടന്നു. 800 മീറ്റർ ഓട്ടത്തിൽ മഞ്ജിത് സിംഗ്, ജിൻസൺ ജോൺസൺ എന്നിവർ ഫൈനലിലേക്ക് പ്രവേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *