ഏഷ്യൻ ഗെയിംസ്: മെഡിൽ ഉറപ്പിച്ച് സൈന; അശ്വാഭ്യാസത്തിൽ ഇരട്ട വെള്ളി

Loading...
  • 25
    Shares

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ സൈനാ നേവാൾ സെമിയിൽ കടന്നു. തായ്‌ലാൻഡിന്റെ ലോക ഒന്നാം നമ്പർ താരം റാഞ്ചോനക് ഇന്റോണിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന പരാജയപ്പെടുത്തിയത്. 21-18, 21-16 ഇതാണ് സ്‌കോർ നില

സെമി പ്രവേശനത്തോടെ സൈന വെങ്കല മെഡൽ ഉറപ്പാക്കി. സെമിയിൽ ചൈനീസ് തായ്‌പേയി താരം തായ് സൂയിങ്ങാണ് സൈനയുടെ എതിരാളി.

എട്ടാം ദിനത്തിൽ ഇന്ത്യ ഇരട്ട വെള്ളി മെഡൽ സ്വന്തമാക്കി. അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് വെള്ളി നേട്ടം. ഫൗവാദ് മിർസയാണ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി വെള്ളി നേടിയത്. 1982ന് ശേഷം ഇതാദ്യമായാണ് അശ്വാഭ്യാസ വ്യക്തിഗതത്തിൽ ഇന്ത്യ മെഡൽ നേടുന്നത്.

വനിതാ വിഭാഗം 400 മീറ്റർ ഹർഡിൽസ് ഹീറ്റ്‌സിൽ ജൗന മുർമുറും അനു രാഘവനും ഫൈനലിൽ കടന്നു. ാെന്നാം ഹീറ്റ്‌സിൽ നാലാമതായാണ് ജൗന ഫൈനലിൽ കടന്നത്. രണ്ടാം ഹീറ്റ്‌സിൽ മൂന്നാമതായി അനുവും ഫൈനലിലേക്ക് പ്രവേശനം നേടി. തിങ്കളാഴ്ചയാണ് ഫൈനൽ.

ഗെംയിസിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. ഏഴ് സ്വർണവും ഏഴ് വെള്ളിയും 17 വെങ്കലവുമാണ് ഇന്ത്യയുടെ പക്കലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *