മലയാളി താരം ജിൻസൺ ജോൺസണ് സ്വർണനേട്ടം; പി യു ചിത്രക്ക് വെങ്കലം
ഏഷ്യൻ ഗെയിംസ് 1500 മീറ്റർ പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മലയാളി താരം ജിൻസൺ ജോൺസണ് സ്വർണം. 3 മിനിറ്റ് 44.72 സെക്കന്റിൽ ഫിനിഷ് ചെയ്താൺ ജിൻസൺ സ്വർണം നേടിയത്. നേരത്തെ 800 മീറ്ററിൽ ജിൻസൺ വെള്ളി നേടിയിരുന്നു. അതേസമയം 800 മീറ്ററിലെ സ്വർണജേതാവ് മൻജീത് സിംഗിന് 1500 മീറ്ററിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു
വനിതകളുടെ 1500 മീറ്ററിൽ മലയാളി താരം പി യു ചിത്ര വെങ്കല മെഡൽ സ്വന്തമാക്കി. 4.12.56 മിനിറ്റിൽ ഓടിയെത്തിയാണ് ചിത്ര സ്വർണം നേടിയത്. ഡിസ്കസ് ത്രോയിൽ സുവർണ പ്രതീക്ഷയായിരുന്ന സീമ പുനിയക്കും വെങ്കലം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. 2014ൽ സീമ സ്വർണം നേടിയിരുന്നു