അഭിമാനമുയർത്തി മുഹമ്മദ് അനസും ഹിമയും; 400 മീറ്ററിൽ വെള്ളിത്തിളക്കം

Loading...
  • 109
    Shares

ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക് വിഭാഗത്തിൽ ഇന്ത്യക്ക് ഞായറാഴ്ച രണ്ട് വെള്ളി. 400 മീറ്റർ പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനസും വനിതകളിൽ ഹിമ ദാസുമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.

50.79 സെക്കന്റിൽ 400 മീറ്റർ ദേശീയ റെക്കോർഡോടെ പൂർത്തിയാക്കിയാണ് ഹിമയുടെ വെള്ളിനേട്ടം. 45.69 സെക്കന്റിലാണ് അനസ് രണ്ടാമതായി ഓടിയെത്തിയത്. പുരുഷ വിഭാഗത്തിൽ ഖത്തറിന്റെ അബ്ദുലേല ഹസൻ സ്വർണവും ബഹ്‌റൈന്റെ അലി ഖാമിസ് വെങ്കലവും സ്വന്തമാക്കി.

വനിതകളിൽ ബഹ്‌റൈന്റെ സൽവ ഈദ് നാസർ സ്വർണവും കസഖ്സ്ഥാന്റെ എലീന മിഖിന വെങ്കലവും സ്വന്തമാക്കി. പുരുഷവിഭാഗത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ആരോക്യ രാജീവ് 45.84 സെക്കന്റിൽ നാലമനായി ഫിനിഷ് ചെയ്തു. വനിതകളിൽ ഹിമക്കൊപ്പം ഓടിയ നിർമല ഷിയറൻ 52.96 സെക്കന്റിൽ നാലമതായി ഓടിയെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 33 മെഡലുകളായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *