4X400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
ഏഷ്യൻ ഗെയിംസ് 4X400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം. ഹിമ ദാസ്, എംആർ പൂവമ്മ, മലയാളി താരം വിസ്മയ, സരിതാ ബെൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം സ്വന്തമാക്കിയത്.
3.28.72 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം സ്വർണമണിഞ്ഞത്. നേരത്തെ 1500 മീറ്റർ പുരുഷ വിഭാഗത്തിൽ ഇന്ത്യക്കായി മലയാളി താരം ജിൻസൺ ജോൺസൺ സ്വർണം നേടിയിരുന്നു. 1500 മീറ്റർ വനിതാ വിഭാഗത്തിൽ മലയാളി താരം പി യു ചിത്രയും സ്വർണം നേടി.