അശ്വിന്റെ ‘ചതിക്കെതിരെ’ ക്രിക്കറ്റ് ലോകത്ത് രൂക്ഷ വിമർശനം; സേവാഗിനെ ഓർമിപ്പിച്ച് കൈഫ്

  • 188
    Shares

കുപ്രസിദ്ധ മങ്കാദിംഗ് നീക്കത്തിലൂടെ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ ജോസ് ബട്‌ലറെ പുറത്താക്കിയ പഞ്ചാബ് നായകൻ രവിചന്ദ്ര അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് രൂക്ഷ വിമർശനം. മൈക്കൽ വോൺ, ഇയാൻ മോർഗൻ, ഡെയ്ൽ സ്‌റ്റെയിൻ തുടങ്ങിയ താരങ്ങൾ അശ്വിനെതിരെ വിമർശനവുമായെത്തി. നിയമപ്രകാരം ചെയ്തത് തെറ്റല്ലെങ്കിലും ഒരു മുന്നറിയിപ്പ് പോലും നൽകാതെ അശ്വിൻ നടത്തിയ ചെയ്തി ചതിയെന്ന രീതിയിലാണ് പലരും പ്രതികരിക്കുന്നത്.

അശ്വിൻ മുന്നറിയിപ്പ് നൽകാതെ ബട്‌ലറെ പുറത്താക്കിയ രീതി ശരിയല്ലെന്ന് ഓർമിപ്പിച്ച ഡൽഹി സഹപരിശീലകൻ മുഹമ്മദ് കൈഫ് മുമ്പൊരു അവസരത്തിൽ സേവാഗ് അപ്പീൽ പിൻവലിച്ച കാര്യവും അശ്വിനെ ഓർമിപ്പിച്ചു.

2012ൽ ലങ്കൻ താരം ലാഹിരി തിരിമന്നയെ അശ്വിൻ സമാനമായ രീതിയിൽ ഔട്ടാക്കി. എന്നാൽ അന്ന് നായകനായിരുന്ന സേവാഗ് അപ്പീലിൽ നിന്ന് പിൻമാറുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *