ചരിത്ര നേട്ടത്തിനുമപ്പുറം വലുതാണോ ഭാഷാ പരിജ്ഞാനം; ഹിമയെ അപമാനിച്ച് അത്ലറ്റിക് ഫെഡറേഷൻ
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമ ദാസിനെ അപമാനിച്ച് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടി ചരിത്രം കുറിച്ച ഹിമയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പരിഹസിച്ച് നടത്തിയ ട്വീറ്റ് ഒടുവിൽ അത്ലറ്റിക് ഫെഡറേഷന് പിൻവലിക്കേണ്ടി വന്നു
അസമിലെ നഗോൺ ഗ്രാമത്തിൽ നിന്നും ലോകവേദിയിൽ അഭിമാനമായ ഇന്ത്യൻ താരത്തിന്റെ പ്രകടനം മികച്ചതാണ്, പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും എന്നായിരുന്നു ഫെഡറേഷന്റെ ട്വീറ്റ്. ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. ഇതോടെ ട്വീറ്റ് ഫെഡറേഷൻ പിൻവലിച്ചു