ലാ ലീഗ വമ്പൻമാരെ നേരിടാനൊരുങ്ങി ജംഷഡ്പൂർ എഫ് സി

  • 33
    Shares

ലാ ലീഗ വമ്പൻമാരെ നേരിടാനൊരുങ്ങി ഐഎസ്എൽ ടീമായ ജംഷഡ്പൂർ എഫ്‌സി. പ്രീ സീസൺ ഒരുക്കങ്ങളുടെ ഭാഗമായാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ബി ടീമുമായി ജംഷഡ്പൂർ എഫ്‌സി മത്സരിക്കാനൊരുങ്ങുന്നത്. ഈ മാസം 14ന് ജംഷഡ്പൂർ എഫ് സി സ്‌പെയിനിലേക്ക് തിരിക്കും.

അത്‌ലറ്റിക്കോ മാഡ്രിഡിനെ കൂടാതെ സ്‌പെയിനിലെ രണ്ടാം ഡിവിഷനിലെ ചില ക്ലബ്ബുകളുമായി ജംഷഡ്പൂർ മത്സരത്തിനിറങ്ങും. ഐഎസ്എൽ നാലാം സീസണിലാണ് ജംഷഡ്പൂർ എഫ് സി ഐഎസ്എല്ലിൽ അരങ്ങേറിയത്. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ കീഴിൽ ഇറങ്ങിയ ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതത്.

പുതിയ സീസണെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ജംഷഡ്പൂർ പൂർത്തിയാക്കിയിട്ടുണ്ട്. സെസാർ ഫെറാണ്ടോയെ ജംഷഡ്പൂർ മുഖ്യപരിശീലകനായി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വിദേശതാരങ്ങളെയും ടീമിലെത്തിച്ചിട്ടുണ്ട്

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *