ഓസീസിനെ വിറപ്പിച്ച് ബംഗ്ലാ കടുവകൾ; തോറ്റെങ്കിലും റെക്കോർഡിട്ട് ബംഗ്ലാദേശ്

Loading...

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ ജയം. പടുകൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ച്വറി മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 381 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തിൽ 333 റൺസിലൊതുങ്ങി. ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന സ്‌കോർ കൂടിയാണ് പിറന്നത്.

147 പന്തിൽ 14 ഫോറും അഞ്ച് സിക്‌സും സഹിതം 166 റൺസാണ് വാർണർ നേടിയത്. ഫിഞ്ച് 53 റൺസെടുത്തു. ഉസ്മാൻ ഖവാജ 89 റൺസും മാക്‌സ് വെൽ 32, സ്റ്റോയിനിസ് 17 റൺസുമെടുത്തു.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിഖർ റഹ്മാൻ സെഞ്ച്വറി നേടി. 97 പന്തിൽ 102 റൺസുമായി മുഷ്ഫിഖർ പുറത്താകാതെ നിന്നു. തമീം ഇഖ്ബാൽ 62 റൺസും ഷാക്കിബ് അൽ ഹസൻ 41 റൺസിനും വീണു. മഹ്മദുല്ല 69 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *