ഓസ്‌ട്രേലിയ തകർന്നടിഞ്ഞു; പാക്കിസ്ഥാന് 373 റൺസിന്റെ പടുകൂറ്റൻ ജയം

  • 49
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. 373 റൺസിനാണ് പാക്കിസ്ഥാൻ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര പാക്കിസ്ഥാൻ 1-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു

538 റൺസിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാൻ ഓസ്‌ട്രേലിയക്ക് മുന്നിൽ വെച്ചത്. എന്നാൽ ഓസീസ് 164 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. അഞ്ച് വിക്കറ്റുകൾ പിഴുത മുഹമ്മദ് അബ്ബാസാണ് ഓസീസിനെ തകർത്തത്. ഒന്നാമിന്നിംഗ്‌സിലും അബ്ബാസ് 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു

ഒന്നാമിന്നിംഗ്‌സിൽ പാക്കിസ്ഥാൻ 282 റൺസെടുത്തു. ഓസ്‌ട്രേലിയ 145 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ പാക്കിസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഓസീസ് 164 റൺസിന് പുറത്തായിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *