ഹാവു!..അങ്ങനെ ഒമ്പത് മാസങ്ങൾക്ക് ശേഷം ഓസ്ട്രേലിയ ഏകദിനത്തിൽ ജയിച്ചു
ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ജയം. ഏഴ് റൺസിനാണ് ഓസീസിന്റെ ജയം. നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ ഏകദിനത്തിൽ ജയിക്കുന്നത്. തുടർച്ചയായ ഏഴ് ഏകദിനങ്ങൾ പരാജയപ്പെട്ടതിന് ശേഷമാണ് ഈ വിജയം. 287 ദിവസങ്ങൾക്ക് മുമ്പാണ് അവസാനമായി ഓസീസ് ഒരു ഏകദിനത്തിൽ ജയിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 48.3 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്ക് 50 ഓവറിൽ 224 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പയിൽ ഓസീസ് 1-1ന് ഒപ്പമെത്തി