ബാലൻ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക ഫിഫ പുറത്തുവിട്ടു; നെയ്മർ പട്ടികയിലില്ല

  • 387
    Shares

മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫയുടെ ബാലൻ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക ഫിഫ പുറത്തുവിട്ടു. പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസ്സിയും അന്തിമ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അതേസമയം ബ്രസീൽ താരം നെയ്മർ പട്ടികയിൽ ഇല്ല

തുടർച്ചയായ മൂന്നാം തവണയും ബാലൻ ഡി ഓർ പ്രതീക്ഷയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയലിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് ക്രിസ്റ്റ്യാനോക്ക് പ്രതീക്ഷയാകുന്നത്. ലാ ലീഗ, കോപ ഡെൽറേ കപ്പുകൾ ബാഴ്‌സക്ക് നേടിക്കൊടുത്ത മെസ്സിയും കടുത്ത മത്സരം ഉയർത്തുന്നുണ്ട്.

ഫ്രാൻസിന്റെ മുന്നേറ്റ താരങ്ങളായ ഗ്രീസ്മാൻ, കെയ്‌ലിൻ എംബാപെ എന്നിവരും പട്ടികയിലുണ്ട്. ഫ്രാൻസിന്റെ ലോകകപ്പ് നേട്ടവും അത്‌ലറ്റികോ മാഡ്രിഡിനെ യൂറോപ ലീഗ് കിരീടത്തിലേക്ക് എത്തിച്ചതും ഗ്രീസ്മാന് പ്രതീക്ഷ നൽകുന്നുണ്ട്. ക്രൊയേഷൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ചും പട്ടികയിലുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *