അങ്ങാടിയിൽ തോറ്റതിന്..; കോഹ്ലിയുടെ വെബ്‌സൈറ്റ് തകർത്ത് ബംഗ്ലാദേശ് ആരാധകർ

  • 30
    Shares

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന്റെ ദേഷ്യം ബംഗ്ലാദേശ് ആരാധകർ തീർത്തത് വിരാട് കോഹ്ലിയോട്. കോഹ്ലിയുടെ വെബ്‌സൈറ്റ് തകർത്താണ് ബംഗ്ലാ ആരാധകർ കലിപ്പ് തീർത്തത്. വിവാദമായ ധോണിയുടെ സ്റ്റംപിംഗ് ചിത്രവും ഒപ്പം ഐസിസിക്ക് മുന്നറിയിപ്പ് നൽകുന്ന കുറിപ്പും കോഹ്ലിയുടെ സൈറ്റിൽ ഹാക്കർമാർ പോസ്റ്റ് ചെയ്തു.

ഫൈനലിൽ ബംഗ്ലാദേശ് താരമായ ലിറ്റൺ ദാസ് സ്റ്റംപിംഗിലൂടെ പുറത്തായത് അമ്പയറുടെ തെറ്റായ തീരുമാനമായിരുന്നുവെന്ന് ബംഗ്ലാദേശ് ആരാധകർ പറയുന്നു. മൂന്നാം അമ്പയർ ഇന്ത്യക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നും ഇവർ ആരോപിക്കുന്നു. ദാസ് പുറത്തായിരുന്നില്ലെങ്കിൽ ബംഗ്ലാ സ്‌കോർ 250 കടക്കുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

ദാസിന്റെ സ്റ്റംപിംഗിൽ ഐസിസി മാപ്പ് പറയണം. സ്റ്റംപിംഗ് ശരിവെച്ച അമ്പയറിനെതിരെ നടപടി ചെയ്യണം. ഇല്ലെങ്കിൽ റിക്കവർ ചെയ്യുന്ന ഉടനെ വെബ്‌സൈറ്റ് വീണ്ടും ഹാക്ക് ചെയ്യുമെന്നും ഇവർ മുന്നറയിപ്പ് നൽകുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *