ചരിത്രത്തിലേക്ക് നടന്നുകയറി അഫ്ഗാനിസ്ഥാൻ; ബംഗ്ലാദേശിനെ 224 റൺസിന് തകർത്ത് ആദ്യ ടെസ്റ്റ് വിജയം

ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് പടുകൂറ്റൻ ജയം. 224 റൺസിനാണ് ക്രിക്കറ്റിലെ തുടക്കക്കാരായ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തകർത്തത്. അഫ്ഗാന്റെ ആദ്യ ടെസ്റ്റ് വിജയം കൂടിയാണിത്.

വിജയലക്ഷ്യമായ 398 റൺസ് തേടി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ബംഗ്ലാദേശ് 173 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ അഞ്ചും രണ്ടാമിന്നിംഗ്‌സിൽ ആറും വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാനാണ് കളിയിലെ താരം. നായക പദവി ഏറ്റെടുത്ത ശേഷം റാഷിദ് ഖാന്റെ ആദ്യ മത്സരം കൂടിയായിരുന്നുവിത്.

ഒന്നാമിന്നിംഗ്‌സിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 342 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 102 റൺസെടുത്ത റഹ്മത്ത് ഷായുടെ ബാറ്റിംഗാണ് അഫ്ഗാനെ സഹായിച്ചത്. അസ്ഗർ അഫ്ഗാൻ 92 റൺസും റാഷിദ് ഖാൻ 51, അഫ്‌സർ സസായി 41 റൺസുമെടുത്തു.

ബംഗ്ലാദേശ് ഒന്നാമിന്നിംഗ്‌സിൽ 205 റൺസിന് ഓൾ ഔട്ടായി. 52 റൺസെടുത്ത മൊമിനുൽ ഹഖാണ് ബംഗ്ലാദേശ് ടോപ് സ്‌കാറർ. മൊസദക് ഹുസൈൻ 48, ലിറ്റൻ ദാസ് 33 റൺസെടുത്തു

അഫ്ഗാൻ രണ്ടാമിന്നിംഗ്‌സിൽ 260 റൺസിന് എല്ലാവരും പുറത്തായി. 87 റൺസെടുത്ത ഇബ്രാഹിം സർദാനാണ് ടോപ് സ്‌കറോർ. അസ്ഗർ അഫ്ഗാൻ 50, അഫ്‌സർ സസായി 48 റൺസെടുത്തു. 398 റൺസിന്റെ വിജയലക്ഷ്യമാണ് രണ്ടാമിന്നിംഗ്‌സിൽ ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്നത്. എന്നാൽ അവർ 173ന് എല്ലാവരും പുറത്താകുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *