മൈതാനം തീരെ പോരെന്ന് താരങ്ങൾ; ബാഴ്‌സ കഷ്ടിച്ച് ജയിച്ചു

Loading...
  • 108
    Shares

മാഡ്രിഡ്: ലാ ലീഗയിൽ റയൽ വല്ലലോളിഡിനോട് ബാഴ്‌സലോണക്ക് നിറം മങ്ങിയ ജയം. ഒരു ഗോളിനാണ് റയൽ വല്ലലോളിഡിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. രണ്ടാം ഡിവിഷനിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് ലാലീഗയിലെത്തിയ ടീമാണ് റയൽ വല്ലലോളിഡ്

മത്സരത്തിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബാഴ്‌സ താരങ്ങൾക്ക് അതൊന്നും ഗോളിലേക്ക് എത്തിക്കാനായില്ല. റയൽ വല്ലലോളിഡിന്റെ മൈതാനത്തെയാണ് ബാഴ്‌സ താരങ്ങൾ പഴിക്കുന്നത്. മത്സരഫലത്തെ മൈതാനം വല്ലാതെ സ്വാധീനിച്ചതായി താരങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മൈതാനത്തിന്റെ നിലവാരം ശരാശരിയും താഴെയായിരുന്നുവെന്ന് താരങ്ങൾ പറയുന്നു. ബുദ്ധിമുട്ടേറിയ ടർഫിൽ ബാഴ്‌സ വിയർത്തതോടെ നിരവധി അവസരങ്ങൾ റയൽ വല്ലലോളിഡ് ഉയർത്തിയെങ്കിലും ബാഴ്‌സ ഗോളിയുടെ മിന്നൽ പ്രകടനം അവർക്ക് വിനയായി. മൈതാനത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷം നടപടിയെടുക്കുമെന്ന് ലാലിഗ പ്രസിഡന്റ് ടെബാസ് പ്രതികരിച്ചിട്ടുണ്ട്‌




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *