ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് പോയത് ലാലീഗക്ക് കനത്ത നഷ്ടമെന്ന് ബാഴ്സലോണ പ്രസിഡന്റ്
ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി എ ക്ലബ്ബായ യുവന്റസിലേക്ക് മാറിയത് സ്പാനിഷ് ലീഗിന് കനത്ത തിരിച്ചടിയായെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാർതോമ്യു. ക്രിസ്റ്റിയാനോയുടെ സാന്നിധ്യം യുവന്റസിന്റെ ചാമ്പ്യൻസ് ലീഗിലെ സാധ്യത വർധിപ്പിച്ചെന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു.
നെയ്മർക്ക് പിന്നാലെ ക്രിസ്റ്റ്യാനോയെയും കൈവിട്ടത് സ്പാനിഷ് ഫുട്ബോളിന് നഷ്ടമാണ്. ക്രിസ്റ്റിയാനോ യുവന്റസിനെ മാത്രമല്ല, ഇറ്റാലിയൻ ഫുട്ബോളിനെ തന്നെ വളർത്തും. റൊണാൾഡോയുടെ അഭാവം റയലിനെ തളർത്താതിരിക്കട്ടെയെന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു