ഉപദേശക സമിതിയിൽ നിന്ന് ഇതിഹാസ താരങ്ങൾ പടിയിറങ്ങുന്നു

  • 111
    Shares

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയർച്ചക്കായി രൂപീകരിച്ച ബിസിസിഐയുടെ ഉപദേശക സമിതിയിൽ നിന്ന് ഇതിഹാസ താരങ്ങൾ സ്ഥാനമൊഴിയുന്നു. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരാണ് സ്ഥാനമൊഴിയുന്നത്. ബിസിസിഐ നിർദേശപ്രകാരമാണ് തീരുമാനം

അർജുൻ തെൻഡുൽക്കർ അണ്ടർ 19 ടീമിൽ കളിക്കുന്നതാണ് സച്ചിന് ഉപദേശക സമിതിയിൽ നിന്നും പുറത്തിറങ്ങുന്നത്. ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്. ബിസിസിഐ തലപ്പത്തേക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്. വിവിഎസ് ലക്ഷ്മൺ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകനാണ്. കൂടാതെ ഗാംഗുലിയും ലക്ഷ്മണും അവതാരകരായി പോകുന്നതും ഇവരോട് സ്ഥാനമൊഴിയാൻ നിർദേശിക്കുന്നതിന് ബിസിസിഐയെ നിർബന്ധിതരാക്കി

പുതിയ ഉപദേശക സമിതിയെ ബിസിസിഐയുടെ അടുത്ത ജനറൽ ബോഡി യോഗത്തിൽ തീരുമാനിക്കും. സച്ചിനും ഗാംഗുലിയും ലക്ഷ്മണും പ്രതിഫലമൊന്നും പറ്റാതെയായിരുന്നു ഉപദേശസമിതി അംഗങ്ങളായി പ്രവർത്തിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *