ടി വി ഷോയിലെ സ്ത്രീവിരുദ്ധ പരാമർശം; രാഹുലിനും ഹാർദികിനുമെതിരെ കടുത്ത നടപടി വരും

  • 14
    Shares

ടെലിവിഷൻ ചാറ്റ് ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ. ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ ഇരുവർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഏറ്റവും കുറഞ്ഞത് രണ്ട് മത്സരങ്ങളിൽ നിന്നെങ്കിലും ഇരുവർക്കും വിലക്ക് വരും

കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെയാണ് വിവാദമായ പരാമർശങ്ങൾ താരങ്ങൾ നടത്തിയത്. പെൺകുട്ടികളുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ചും ഇതുസംബന്ധിച്ച് മാതാപിതാക്കളോട് തുറന്ന് സംസാരിക്കുന്നത് സംബന്ധിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്.

ക്ലബ്ബുകളിൽ പാർട്ടിക്കെത്തുമ്പോൾ പെൺകുട്ടികളുടെ പേര് ചോദിക്കാൻ താൻ മെനക്കെടാറില്ല, ചലനങ്ങൾ നിരീക്ഷിക്കുന്നതിലാണ് ശ്രദ്ധയെന്ന് ഹാർദിക് പറഞ്ഞിരുന്നു. പതിനെട്ടാം വയസ്സിൽ തന്റെ മുറിയിൽ നിന്ന് കോണ്ടം അമ്മ കണ്ടുപിടിച്ചതിനെ കുറിച്ചായിരുന്നു രാഹുൽ പറഞ്ഞത്. പരാമർശങ്ങൾ വിവാദമായതോടെ ഹാർദിക് ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *