തോൽവി കണ്ട മത്സരത്തിൽ വിജയം പിടിച്ചെടുത്ത് ബൽജിയം; ഹൃദയം കീഴടക്കി ജപ്പാൻ

Loading...
  • 324
    Shares

ലോകകപ്പ് പ്രീക്വാർട്ടറിൽ ജപ്പാനെ പരാജയപ്പെടുത്തി ബൽജിയം ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം അവിശ്വസനീയമായിട്ടായിരുന്നു ബൽജിയത്തിന്റെ വിജയം. ക്വാർട്ടറിൽ ബൽജിയം ബ്രസീലിനെ നേരിടും. അതേസമയം പരാജയപ്പെട്ടെങ്കിലും ഫുട്‌ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയാണ് ഏഷ്യൻ ശക്തികളായ ജപ്പാൻ ലോകകപ്പിൽ നിന്നും പോകുന്നത്.

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബൽജിയത്തിന്റെ ജയം. 48ാം മിനിറ്റിൽ ജപ്പാൻ ബൽജിയത്തെ ആദ്യം ഞെടട്ിച്ചു. ഹരാഗുച്ചിയായിരുന്നു സ്‌കോറർ. നാല് മിനിറ്റിന് ശേഷം 52ാം മിനിറ്റിൽ ഇന്യുയി ജപ്പാന്റെ ലീഡ് രണ്ടായി ഉയർത്തിയതോടെ ബൽജിയം തോൽവി മണത്തു.

പിന്നീട് ബൽജിയത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ് കണ്ടത്. 69ാം മിനിറ്റിൽ വെർട്ടോൻഗനിലൂടെ അവർ ആദ്യ ഗോൾ നേടി. 74ാം മിനിറ്റിൽ പകരക്കാരൻ ഫെല്ലെയ്‌നി ബൽജിയത്തെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ചാഡ്‌ലി വിജയ ഗോൾ നേടിയതോടെ ജപ്പാന്റെ പോരാട്ടവീര്യം തലകുനിച്ചു.

രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷവും ആക്രമിച്ച് കളിക്കാൻ നോക്കിയതാണ് ജപ്പാന് വിനയായത്. 52ാം മിനിറ്റിന് ശേഷം പ്രതിരോധത്തിലൂന്നി കളിച്ചിരുന്നുവെങ്കിൽ ജപ്പാന് വിജയം കണ്ടെത്താനും ബൽജിയത്തിന് പുറത്തേക്കുള്ള വഴിയും തെളിയുമായിരുന്നു.

ബൽജിയം, ജപ്പാൻ, ലോകകപ്പ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *