റഷ്യൻ ലോകകപ്പിൽ വീണ്ടും സർപ്രൈസ്; മികച്ച ഗോൾ ഫ്രഞ്ച് താരത്തിന്റേത്

Loading...
  • 132
    Shares

വമ്പൻമാർക്കെല്ലാം കാലിടറിയ ലോകകപ്പായിരുന്നു റഷ്യയിൽ കഴിഞ്ഞത്. പേരിന്റെ വമ്പുമായി എത്തിയവരെല്ലാം സെമി പോലും കാണാതെ പുറത്തായ ലോകകപ്പിൽ കപ്പിൽ മുത്തമിട്ടത് ഫ്രാൻസ് പടയായിരുന്നു. അതും അപ്രതീക്ഷിതമായി ഫൈനലിൽ കയറിയ ക്രൊയേഷ്യയെ പരാജയപ്പെടുത്തി. ലോകകപ്പിലെ മികച്ച ഗോളായി തെരഞ്ഞെടുത്തതിലും സർപ്രൈസ് തുടരുകയാണ്.

ഫ്രഞ്ച് താരം പവാർഡിന്റെ ഗോളാണ് ലോകകപ്പിലെ മികച്ച ഗോളായി ഫിഫ തെരഞ്ഞെടുത്തത്. പ്രീ ക്വാർട്ടറിൽ അർജന്റീനക്കെതിരെയായിരുന്നു പവാർഡിന്റെ ഗോൾ പിറന്നത്. മൂന്ന് മില്യൺ ഫുട്‌ബോൾ ആരാധകർ പങ്കെടുത്ത ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ കണ്ടെത്തിയത്

ജപ്പാനെതിരെ കൊളംബിയൻ താരം ജുവൻ ക്വന്റേരോ നേടിയ ഫ്രീ കിക്ക് ഗോൾ രണ്ടാം സ്ഥാനത്ത് എത്തി. അർജന്റീനക്കെതിരെ ലൂക്കാ മോഡ്രിച്ച് നേടിയ ലോംഗ് റേഞ്ച് ഗോൾ മൂന്നാം സ്ഥാനവും നേടി. സ്‌പെയിനിനെതിരെ ക്രിസ്റ്റ്യാനോ നേടിയ ഫ്രീകിക്ക് ഗോൾ നാലാം സ്ഥാനത്താണ് എത്തിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *