അർജന്റീനയിലെ വമ്പൻ പോരാട്ടം അലങ്കോലമായി; ബൊക്കാ ജൂനിയേഴ്‌സ് ബസിന് നേരെ റിവർ പ്ലേറ്റ് ആരാധകരുടെ ആക്രമണം, താരങ്ങൾക്ക് പരുക്ക്

  • 19
    Shares

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ കാത്തിരുന്ന അർജന്റീൻ എൽ ക്ലാസിക്കോ മത്സരം മാറ്റിവെച്ചു. ബൊക്ക ജൂനിയേഴ്‌സ് താരങ്ങളുടെ ബസിന് നേരെ റിവർ പ്ലേറ്റ് ആരാധകർ ആക്രമണം അഴിച്ചുവിട്ടതോടെയാണ് മത്സരം മാറ്റിവെച്ചത്. റിവർ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ വെച്ചായിരുന്നു ആക്രമണം.

ബസിന്റെ ചില്ല് തകർന്ന് ബൊക്കാ താരങ്ങളായ പാബ്ലോ പെരസ്, ലാമാർഡോ എന്നീ താരങ്ങൾക്ക് പരുക്കേറ്റു. കാർലോസ് ടെവസ് സമ്മർദം താങ്ങാനാകാതെ തലകറങ്ങി വീണു. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മത്സരം ഞായറാഴ്ചയിലേക്ക് മാറ്റിവെച്ചു

കോപ ലിബർഡട്ടഡോസിന്റെ രണ്ടാം പാദ ഫൈനലിന് എത്തിയ ബൊക്കാ താരങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ആദ്യപാദ ഫൈനൽ ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബോംബോണേരയിൽ വെച്ചായിരുന്നു. ഇന്ന് ഇരുടീമുകളും 2-2 സമനിലയിൽ പിരിഞ്ഞു

അർജന്റീനയിലെ ചിരവൈരികളാണ് ബൊക്ക ജൂനിയേഴ്‌സും റിവർ പ്ലേറ്റും. കഴിഞ്ഞ ദിവസം ബൊക്കയുടെ പരിശീലനം കാണുന്നതിനായി മാത്രം അരലക്ഷത്തിലധികം ആളുകളാണ് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *