ബോക്‌സിംഗ് ഡേയിൽ ഓസീസിനെ നയിക്കാൻ ഏഴ് വയസ്സുകാരൻ ആർച്ചി ഷില്ലർ; കയ്യടിച്ച് കായിക ലോകം

  • 494
    Shares

ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഇറങ്ങുക പുതിയ നായകന്റെ കീഴിലാണ്. ആർച്ചി ഷില്ലെർ എന്ന ഏഴ് വയസ്സുകാരനാണ് ഓസീസിനെ നയിക്കുന്നത്. ഏഴ് വയസ്സിനുള്ളിൽ 3 ശസ്ത്രക്രിയക്ക് വിധേയനായി മരണത്തെ കാത്തുനിൽക്കുന്ന ആർച്ചിയുടെ ഏറ്റവും വലിയ ആഗ്രമാണ് ഓസീസ് നായകനാകണമെന്നത്. ഇതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ടിം പെയ്‌ന് ഒപ്പം സഹ നായക സ്ഥാനത്ത് ആർച്ചിയെയും പ്രതീകാത്മകമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം ടെസ്റ്റിനുള്ള പതിനഞ്ചംഗ ടീമിലാണ് ആർച്ചി ഇടം നേടിയിരിക്കുന്നത്. കളിക്കാനിറങ്ങുന്നില്ലെങ്കിലും ടോസ് അടക്കമുള്ള നിർണായക രംഗങ്ങളിൽ ആർച്ചിയുടെ സാന്നിധ്യം മൈതാനത്തുണ്ടാകും. ഗുരുതര രോഗങ്ങളുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവർത്തിക്കുന്ന മേക്ക് എ വിഷ് ഫൗണ്ടേഷൻ സംഘടനയുടെ ശ്രമഫലമായിട്ടാണ് ആർച്ചി ഓസീസ് ദേശീയ ടീം നായക സ്ഥാനത്ത് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മനുഷ്യത്വപരമായ നീക്കത്തെ നിറഞ്ഞ കയ്യടികളോടെയാണ് കായികലോകം വരവേറ്റിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *