അടിമുടി മാറ്റങ്ങളുമായി ടീം ഇന്ത്യ: രാഹുലും മുരളി വിജയും പുറത്ത്; മായങ്ക് അഗർവാൾ ടീമിൽ

  • 229
    Shares

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുലും മുരളി വിജയും ടീമിൽ നിന്ന് പുറത്തായി. മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, രോഹിത് ശർമ എന്നിവർ ടീമിൽ തിരിച്ചെത്തി

മായങ്ക് അഗർവാളിന്റെ അരങ്ങേറ്റ മത്സരം കൂടിയാണ് നാളെ ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ്. മായങ്ക് അഗർവാൾ ഇന്നിംഗ്‌സ് ഓപൺ ചെയ്യും. മായങ്കിനൊപ്പം രോഹിതോ ഹനുമ വിഹാരിയോ ഓപൺ ചെയ്യും. ഉമേഷ് യാദവിന് പകരം സ്പിന്നറായി അശ്വിൻ ടീമിലിടം നേടുകയായിരുന്നു.

ഇന്ത്യൻ ടീം: വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ബുമ്ര



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *