പതിനാറ് റൺസിനിടെ വീണത് 5 വിക്കറ്റുകൾ, രണ്ടാമിന്നിംഗ്സിൽ ഇന്ത്യക്ക് തകർച്ച; ലീഡ് 346 ആയി ഉയർത്തി
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് നിലവിൽ 346 റൺസിന്റെ ലീഡുണ്ട്.
വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലയിൽ നിന്നും ഇന്ത്യ 4ന് 32 എന്ന നിലയിലേക്ക് വീണു. നാല് റൺസിനിടെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. വിഹാരി 13 റൺസെടുത്ത് പുറത്തായപ്പോൾ പൂജാരയും കോഹ്ലിയും പൂജ്യത്തിന് മടങ്ങി. രഹാനെ ഒരു റൺസിനും പുറത്തായി. സ്കോർ 44ൽ രോഹിത് ശർമ 5 റൺസിന് മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി
കളി നിർത്തുമ്പോൾ റിഷഭ് പന്ത് 6 റൺസുമായും മായങ്ക് അഗർവാൾ 28 റൺസുമായും ക്രീസിലുണ്ട്. നേരത്തെ ഓസ്ട്രേലിയയെ ഇന്ത്യ 155 റൺസിന് പുറത്താക്കിയിരുന്നു. 292 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്