ഫുട്‌ബോളിലെ ചിരവൈരികൾ ഇന്ന് നേർക്കുനേർ; ബ്രസീൽ-അർജന്റീന പോരാട്ടം ജിദ്ദയിൽ

  • 59
    Shares

ലോകഫുട്‌ബോളിലെ രാജാക്കാൻമാരായ അർജന്റീനയും ബ്രസീലും ഇന്ന് നേർക്കുനേർ. ജിദ്ദ കിംഗ് അബ്ദുല്ല സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരം. കുട്ടീഞ്ഞോ, നെയ്മർ, മാഴ്‌സെലോ, കസമീറോ എന്നിവരുടെ കരുത്തിലാണ് ബ്രസീൽ ചിരവൈരികളായ അർജന്റീനയെ നേരിടാനൊരുങ്ങുന്നത്.

മെസ്സി, അഗ്യൂറോ, ഹിഗ്വെയ്ൻ, ഡിമരിയ തുടങ്ങിയ സീനിയർ താരങ്ങളെ ഒഴിവാക്കി യുവനിരയുമായാണ് കോച്ച് ലയണൽ സ്‌കോളോണി അർജന്റീന ടീമിനെ കൊണ്ടുവരുന്നത്. ഡീബാല, നിക്കോളാസ് ഓർമൻഡി, ഗോൾ കീപ്പർ സെർജിയോ റൊമേറോ എന്നിവരാണ് ടീമിലെ പരിചയസമ്പന്നർ. മൗറോ ഇക്കാർഡിയും ആദ്യ ഇലവനിൽ ഇറങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *