നാല് വർഷത്തെ കണക്ക് വീട്ടാൻ കാനറി പട കാത്തിരിക്കുന്നു; അട്ടിമറികൾ നടന്നില്ലെങ്കിൽ ബ്രസീൽ-ജർമനി പോരാട്ടം

  • 803
    Shares

ബ്രസീൽ ആരാധകർ അടുത്ത കാലത്തൊന്നും മറക്കാനിടിയില്ലാത്ത ഒരു പരാജയമായിരുന്നു 2014 ലോകകപ്പ് സെമിയിൽ ജർമനിയോട് അവർക്ക് സംഭവിച്ചത്. 7-1 ന്റെ നാണം കെട്ട തോൽവി ബ്രസീലിന്റെ ഹൃദയത്തെ കീറി മുറിച്ച ഒന്നായിരുന്നു. നാല് വർഷത്തിന് ശേഷം കണക്ക് വീട്ടാനായി കാത്തിരിക്കുകയാണ് കാനറിപ്പട.

അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ പ്രീ ക്വാർട്ടറിൽ ബ്രസീലും ജർമനിയും തമ്മിലാകും മത്സരം. പ്രീ ക്വാർട്ടർ ഫിക്‌സ്ചർ പ്രകാരം ഗ്രൂപ്പ് ഇ ജേതാക്കളും ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരും തമ്മിലാണ് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടേണ്ടത്. നിലവിൽ ഗ്രൂപ്പ് ഇ യിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും എഫിൽ ജർമനി രണ്ടാം സ്ഥാനത്തുമാണ്. നിലവിലെ പോയിന്റ് നില വെച്ച് തന്നെ മുന്നോട്ടു പോകുകയാണെങ്കിൽ ബ്രസീൽ-ജർമനി പോരാട്ടം കാണാനാകും

സെർബിയയുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം. ഇതിലും വിജയിക്കുകയാണെങ്കിൽ ബ്രസീൽ ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് മുന്നേറും. ഗ്രൂപ്പ് എഫിൽ മെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തിൽ സമനില വഴങ്ങിയാൽ പോലും ഒന്നാം സ്ഥാനം അവർക്ക് നഷ്ടമാകില്ല. ഇങ്ങനെ വരുമ്പോൾ ജർമനി രണ്ടാം റൗണ്ടിലേക്ക് കടന്നാൽ തന്നെ അത് രണ്ടാം സ്ഥാനക്കാരായിട്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *