ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ; ബ്രസീലിന് തകർപ്പൻ ജയം

ലോകകപ്പിലെ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്രസീൽ കോസ്റ്റാറിക്കയെ തകർത്തു. മത്സരത്തിന്റെ നിശ്ചിത 90 മിനിറ്റിലും ഗോളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് ബ്രസീൽ രണ്ട് ഗോളുകളും കണ്ടെത്തിയത്. ഇഞ്ചുറി ടൈമിന്റെ ആദ്യ സെക്കന്റുകളിൽ കുട്ടിഞ്ഞോ ബ്രസീലിനായി ആദ്യം ലക്ഷ്യം കണ്ടപ്പോൾ അവസാന നിമിഷത്തിൽ സൂപ്പർ താരം നെയ്മർ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. ജയത്തോടെ ബ്രസീൽ രണ്ടാം റൗണ്ടിലേക്കുള്ള പ്രതീക്ഷ സജീവമായി നിലനിർത്തി

മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിട്ടും മികച്ച അവസരങ്ങൾ കളഞ്ഞു കുളിച്ചത് ബ്രസീലിനെ സമ്മർദത്തിലാക്കിയിരുന്നു. മറ്റൊരു സമനില കുരുക്ക് മുന്നിൽ കണ്ട സമയത്താണ് കുട്ടീഞ്ഞോ രക്ഷകനായി അവതരിച്ചത്. ഗോൾ വീണതോടെ ബ്രസീൽ പൂർവാധികം ശക്തിയോടെ കോസ്റ്റാറിക്ക ബോക്‌സിൽ ആഞ്ഞടിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ടീമുകളും ഗോളൊന്നും കാണാനാകാതെ പിരിയുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതലെ തുടരെ തുടരെ കോസ്റ്റാറിക്കൻ ബോക്‌സിൽ ബ്രസീൽ താരങ്ങൾ ഇരമ്പിയാർത്ത് വന്നെങ്കിലും ഗോൾ മാത്രം പിറക്കാതെ മാറി നിന്നു. നെയ്മറിന് ലഭിച്ച അസുലഭ അവസരം പോലും പോസ്റ്റിന് മുകളിലൂടെ പറന്നു. നെയ്മറുടെ നിരവധി ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി തെറിക്കുകയും ചെയ്തു. 72ാം മിനിറ്റിലാണ് നെയ്മർ തുറന്ന അവസരം പാഴാക്കിയത്. ഗോളെന്ന് ഉറപ്പിച്ച ആരാധകരെ പോലും അമ്പരപ്പിച്ച് പന്ത് ബാറിന് മുകളിലൂടെ പോകുകയായിരുന്നു.

മത്സരത്തിന്റെ 77 ാം മിനിറ്റിൽ ബോക്‌സിൽ വെച്ച് നെയ്മറെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിളിച്ചെങ്കിലും കോസ്റ്റാറിക്കൻ താരങ്ങൾ പ്രതിഷേധിച്ചു. ഇതോടെ റിവ്യുയിലേക്ക് പോയ റഫറി ഒടുവിൽ ഫൗൾ അല്ലെന്ന് വിധിക്കുകയും പെനാൽറ്റി ഒഴിവാക്കുകയുമായിരുന്നു. 80ാം മിനിറ്റിൽ കളിക്കളത്തിലെ അതിരുവിട്ട പെരുമാറ്റത്തിന് നെയ്മർക്കും ഫിർമിഞ്ഞോക്കും റഫറി മഞ്ഞക്കാർഡ് വീശുകയും ചെയ്തു.

മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വീറോടെ ബ്രസീൽ പൊരുതി. അതേസമയം കൂടുതൽ റിസ്‌ക് എടുക്കാതെ പ്രതിരോധത്തിലൂന്നുകയായിരുന്നു കോസ്റ്റാറിക്ക. ഇഞ്ചുറി ടൈം എത്തിയതോടെ ഗോൾ നേടുമെന്ന വാശിയിലായിരുന്നു ബ്രസീൽ. മികച്ച നീക്കത്തിനൊടുവിലാണ് രണ്ട് ഗോളുകളും ബ്രസീൽ കണ്ടെത്തിയത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *