പരുക്ക് വില്ലനായി; ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബുമ്ര കളിക്കില്ല, പകരം ഉമേഷ് യാദവ്

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. സൂപ്പർ താരം ജസ്പ്രീത് ബുമ്ര പരുക്കിനെ തുടർന്ന് പരമ്പരയിൽ കളിക്കില്ല. ബുമ്രക്ക് പകരം ഉമേഷ് യാദവിനെ ടീമിലെടുത്തിട്ടുണ്ട്.

പുറംഭാഗത്താണ് ബുമ്രക്ക് പരുക്കേറ്റത്. റേഡിയോളജിക്കൽ സ്‌ക്രീനിംഗിനിടെയാണ് ബുമ്രയുടെ പരുക്ക് ശ്രദ്ധയിൽപ്പെടുന്നത്. ഇന്ത്യയിൽ ഒരു ടെസ്റ്റ് കളിക്കുകയെന്ന ബുമ്രയുടെ കാത്തിരിപ്പ് ഇനിയും നീളും

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ബുമ്ര കളിച്ച 12 ടെസ്റ്റുകളും വിദേശത്തായിരുന്നു. 12 ടെസ്റ്റുകളിൽ നിന്നായി 62 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള ബൗളറാണ് ബുമ്ര.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *