ചാമ്പ്യൻസ് ലീഗിൽ വരവറിയിച്ച് ബാഴ്‌സ; മെസ്സിക്ക് ഹാട്രിക്

  • 37
    Shares

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഡച്ച് ക്ലബ് പി എസ് വി ഐന്തോവനെ ബാഴ്‌സ പരാജയപ്പെടുത്തി.

31, 77, 87 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് നേട്ടം. 74ാം മിനിറ്റിൽ ഒസുമാന ഡെംബാല ബാഴ്‌സയുടെ മറ്റൊരു ഗോൾ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ എട്ടാം ഹാട്രിക്കാണിത്.

ഗ്രുപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്റർമിലാൻ ടോട്ടനത്തിനെ 2-1ന് പരാജയപ്പെടുത്തി. 85ാം മിനിറ്റുവരെ പിന്നിട്ടു നിന്ന ശേഷമായിരുന്നു ഇന്റർമിലാന്റെ തിരിച്ചുവരവ്. 53ാം മിനിറ്റിൽ എറിക്‌സൺ ടോട്ടനത്തിന് ലീഡ് നൽകി. കളിതീരാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ ഇക്കാർഡി ഇന്റർമിലാന് സമനില നേടി കൊടുത്തു. ഇഞ്ചുറി ടൈമിൽ മത്യാസ് വെസീനോ ഇന്ററിന്റെ വിജയ ഗോൾ സ്വന്തമാക്കി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *