90 മിനിറ്റിലെ ഹെഡർ ഗോളിലൂടെ യുവന്റസിനെ സമനിലയിൽ തളച്ച് അത്‌ലറ്റികോ; റയലിനെ തകർത്ത് പി എസ് ജി

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. ഫ്രഞ്ച് ചാമ്പ്യൻമാരായ പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയലിനെ തകർത്തത്. മുൻനിര താരങ്ങളായ നെയ്മർ, എംബാപെ, കവാനി എന്നിവിരില്ലാതെയാണ് പി എസ് ജി കളിച്ചത്.

റയലിന്റെ മുൻ താരമായ എയ്ഞ്ചൽ ഡി മരിയയുടെ ഇരട്ട ഗോളുകളാണ് റയലിനെ തകർത്തത്. 14, 33 മിനിറ്റുകളായിരുന്നു ഡി മരിയയുടെ ഗോളുകൾ. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ തോമസ് മുനിയർ മൂന്നാം ഗോളും കണ്ടെത്തിയതോടെ റയൽ പതനം പൂർത്തിയായി.

ഗ്രൂപ് ഡിയിലെ മത്സരത്തിൽ യുവന്റസിന് സമനില കുരുക്ക്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് യുവന്റസ് സമനില വഴങ്ങിയത്. 90ാം മിനിറ്റിൽ അത്‌ലറ്റികോ താരം ഹെക്ടർ ഹെരേരയാണ് ടീമിന് സമനില നേടിക്കൊടുത്തത്.

നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 48ാം മിനിറ്റിൽ യുവാൻ ക്വാഡ്രാഡോ യുവന്റസിനെ മുന്നിലെത്തിച്ചു. 65ാം മിനിറ്റിൽ ബ്ലെയ്‌സ് മറ്റിയുഡി യുവന്റസിന്റെ ലീഡ് ഉയർത്തി.

70ാം മിനിറ്റിൽ അത്‌ലറ്റികോ തിരിച്ചടിച്ചു. സ്‌റ്റെഫാൻ സാവിച്ച് ഗോൾ നേടിയതോടെ സ്‌കോർ 2-1. വിജയം മണത്തെങ്കിലും 90ാം മിനിറ്റിൽ ഹെരേരയുടെ ഹെഡ്ഡർ യുവെയുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *