റൊണാൾഡോയെ സാക്ഷിയാക്കി ഡീബാലയുടെ ഹാട്രിക്; യുവന്റസിന് തകർപ്പൻ ജയം
ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് തകർപ്പൻ ജയം. യങ് ബോയ്സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസിന്റെ ജയം. അർജന്റീനൻ സ്ട്രൈക്കർ പൗളൗ ഡീബാലയുടെ ഹാട്രിക്ക് മികവിലാണ് യുവന്റസ് ജയം നേടിയത്.
5, 33, 69 മിനിറ്റുകളിലായിരുന്നു ഡീബാലയുടെ ഗോളുകൾ. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിനിറങ്ങിയിരുന്നില്ല. മെസ്സി, അഗ്യൂറോ, ലോപസ് എന്നിവർക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന നാലാമത്തെ അർജന്റീന താരമാകാനും ഡീബാലക്ക് സാധിച്ചു. ഗ്രൂപ്പ് എച്ചിൽ രണ്ട് വിജയങ്ങളോടെ ഒന്നാം സ്ഥാനത്താണ് യുവന്റസ്