ചാമ്പ്യൻസ് ലീഗിൽ ചെമ്പട താളം; കൊട്ടിക്കയറി സലായും ഒറിഗിയും

ചാമ്പ്യൻസ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിന്. ടോട്ടനത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവപൂൾ പരാജയപ്പെടുത്തി. സൂപ്പർ താരം മുഹമ്മദ് സലായും ഡിവോക് ഒറിഗിയുമാണ് ലിവർ പൂളിന്റെ സ്‌കോറർമാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കയ്യിൽ നിന്നും വഴുതിപ്പോയതിന്റെ എല്ലാ വിഷമവും ചെമ്പടയുടെ ആരാധകർ ഇന്നലെ തീർത്തു

കളി ആരംഭിച്ച് രണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു സലായുടെ ഗോൾ. ബോക്‌സിനുള്ളിൽ ടോട്ടനത്തിന്റെ സിസോക്കോ കൈ കൊണ്ട് ബോൾ തടുത്തതിനെ തുടർന്നായിരുന്നു പെനാൽറ്റി. കിക്ക് എടുത്ത സലാക്ക് പിഴച്ചില്ല. ഫൈനലിൽ രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്താൻ ലിവർപൂളിന് സാധിച്ചു

തുടക്കത്തിലെ പ്രതിരോധത്തിലായിപ്പോയ ടോട്ടനം പിന്നീട് ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഒരു ഗോൾ നേടിയ ലിവർ പൂൾ മെല്ലെ പ്രതിരോധ ശൈലിയും സ്വീകരിച്ചു. പക്ഷേ ടോട്ടനത്തിന് ലക്ഷ്യം ഭേദിക്കാൻ സാധിച്ചില്ല. മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കി നിൽക്കെ ഒറിഗി ലിവർപൂളിന്റെ ലീഡ് ഉയർത്തുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *