ആൻഫീൽഡിൽ ബാഴ്‌സയും കണ്ടു ചുവന്ന ചെകുത്താൻമാരെ; തകർപ്പൻ ജയവുമായി ലിവർപൂൾ ഫൈനലിൽ

Loading...

നൗകാമ്പിൽ നടന്ന ആദ്യ പാദ സെമിയിൽ 3-0ന് തോറ്റപ്പോൾ ലിവർപൂളിനെ എല്ലാവരും എഴുതി തള്ളിയതാണ്. പക്ഷേ ചുവന്ന ചെകുത്താൻമാരുടെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ മെസ്സിയും കൂട്ടരുമെത്തിയപ്പോൾ കഥ മാറിമറിഞ്ഞു. മെസ്സിപ്പടയെ നിലം തൊടാനനുവദിക്കാതെ ലിവർപൂൾ ഇരമ്പിയാർത്തു. മത്സരഫലമോ. 4-0ന് ലിവർപൂളിന് അത്ഭുത ജയം. ഇരുപാദങ്ങളിലുമായി 4-3ന്റെ വിജയവുമായി ലിവർപൂൾ ഫൈനലിലേക്ക് മാർച്ച് ചെയ്തു.

മുൻനിര താരങ്ങളായ സലാഹും ഫർമിനോയും ഇല്ലാതെയാണ് ലിവർപൂൾ ബാഴ്‌സലോണക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതാദ്യമായാണ് സെമിയിൽ ഒരു ടീം ആദ്യപാദത്തിൽ മൂന്ന് ഗോളുകൾക്ക് തോറ്റ ശേഷം രണ്ടാം പാദത്തിൽ വൻതിരിച്ചുവരവ് നടത്തി ഫൈനലിൽ പ്രവേശിക്കുന്നത്.

ഒറിഗി, വെയ്‌നാൽഡം എ്ന്നിവരുടെ ഇരട്ട ഗോൾ മികവിലാണ് ലിവർപൂൾ ബാഴ്‌സയെ തകർത്തുവിട്ടത്. ബാഴ്‌സയുടെ സൂപ്പർ താരം മെസ്സിയെ വെരും കാഴ്ചക്കാരനാക്കിയായിരുന്നു ലിവർപൂൾ താരങ്ങളുടെ മുന്നേറ്റം.

ആറാം മിനിറ്റിൽ തന്നെ ഗോൾ നേടി ആൻഫീൽഡിന് വ്യക്തമായ സൂചന ചുവന്ന ചെകുത്താൻമാർ നൽകിയിരുന്നു. ആദ്യ പകുതി 1-0ന് അവസാനിച്ചപ്പോഴും ടീമിന്റെ കടുത്ത ആരാധകർ പോലും പിന്നാലെ വരാനിരിക്കുന്ന മഹാത്ഭുതം പ്രതീക്ഷിച്ചുകാണില്ല. രണ്ടാം പകുതിയിലെ 54ാം മിനിറ്റിൽ തന്നെ വെയ്‌നാൽഡം തുടങ്ങിവെച്ചു. രണ്ട് മിനിറ്റിന് ശേഷം ഗോൾ പട്ടിക 3-0ആയി വെയ്‌നാൽഡാം ഉയർത്തി. 79ാം മിനിറ്റിൽ ഒറിഗി നാലാം ഗോളും സ്വന്തമാക്കിയതോടെ ബാഴ്‌സ മുട്ടുകുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *