ഒരിക്കലും വിട്ടുകൊടുക്കില്ല; ക്യാപ്ഷൻ ഇൻക്ലൂഡഡ് ടീ ഷർട്ടുമായി ഗ്രൗണ്ടിലേക്ക് സലായുടെ മാസ് എൻട്രി

ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തിൽ അവിശ്വസിനീയമായ തിരിച്ചുവരാണ് ലിവർപൂൾ നടത്തിയത്. ആദ്യപാദ സെമിയിൽ ബാഴ്‌സലോണയോട് അവരുടെ തട്ടകമായ നൗകാമ്പിൽ 3-0ന് തോറ്റപ്പോൾ ലിവർപൂളിനെ എല്ലാവരും എഴുതി തള്ളിയതാണ്. എന്നാൽ രണ്ടാം പാദത്തിൽ സ്വന്തം തട്ടകമായ ഏൻഫീൽഡിൽ എത്തിയപ്പോൽ കളി മാറി. 4-0ന് ലിവർപൂൾ ബാഴ്‌സയെ തകർത്തുവിട്ടു. രണ്ട് പാദങ്ങളിലുമായി 4-3ന്റെ വിജയവുമായി ഫൈനലിലേക്കും മാർച്ചും ചെയ്തു.

സൂപ്പർ താരം മെസ്സിയെ കാഴ്ചക്കാരനാക്കിയായിരുന്നു ലിവർപൂൾ താരങ്ങളുടെ മുന്നേറ്റം. ലിവർപൂളിന്റെ സ്റ്റാർ താരങ്ങളായ മുഹമ്മദ് സലായും ഫിർമിനോയും ഇല്ലാതിരുന്നിട്ടും ചുവന്ന ചെകുത്താൻമാരെ പിടിച്ചു കെട്ടാൻ ബാഴ്‌സക്ക് സാധിച്ചില്ല. പരുക്കിനെ തുടർന്ന് കളിക്കാൻ സാധിച്ചില്ലെങ്കിലും ടീമിന് പ്രോത്സാഹനവുമായി സല ഗ്യാലറിയിലുണ്ടായിരുന്നു.

മത്സരശേഷം ഗ്രൗണ്ടിലേക്ക് തകർപ്പൻ വരവും സലാ നടത്തി. നെവർ ഗിപ് അപ്(ഒരിക്കലും വിട്ടുകൊടുക്കില്ല) എന്ന് എഴുതിയ ടീ ഷർട്ടും ധരിച്ചായിരുന്നു സലായുടെ മാസ് എൻട്രി. ഇത് ഫേസ്ബുക്കിലും സലാ പങ്കുവെച്ചു. ക്യാപ്ഷൻ ഇൻക്ലൂഡഡ് എന്നെഴുതിയാണ് ചിത്രം പങ്കുവെച്ചത്.

https://www.facebook.com/momosalah/posts/1827222310756378Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *