ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി; യുവന്റസിന് എതിരാളി അയാക്സ്, ബാഴ്സക്ക് യുനൈറ്റഡ്
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ബാഴ്സണലോണക്ക് മാഞ്ചസ്റ്റർ യുനൈറ്റഡാണ് എതിരാളികൾ. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസ് ക്വാർട്ടറിൽ അയാക്സിനെ നേരിടും. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് അയാക്സ് ക്വാർട്ടറിൽ കടന്നത്. ലിവർപൂൾ പോർട്ടോയെയും മാഞ്ചസ്റ്റർ സിറ്റി ടോട്ടനത്തെയും ലിവർപൂൾ പോർട്ടോയെയും നേരിടും.
ബാഴ്സ-യുനൈറ്റഡ് മത്സരത്തിലെ വിജയികൾ ലിവർപൂൾ പോർട്ടോ മത്സരത്തിലെ ജേതാക്കളുമായി സെമിയിൽ ഏറ്റുമുട്ടും. അയാക്സ്-യുവന്റസ് മത്സരത്തിലെ വിജയികൾ ടോട്ടനം-സിറ്റി മത്സരത്തിലെ വിജയികളെ നേരിടും.