Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ചെന്നൈയെന്നാൽ സുമ്മാവാ; ഐപിഎല്ലിൽ ഏറ്റവുമധികം ആരാധകരുള്ളത് ധോണിപ്പടക്ക്

Sports

ചെന്നൈയെന്നാൽ സുമ്മാവാ; ഐപിഎല്ലിൽ ഏറ്റവുമധികം ആരാധകരുള്ളത് ധോണിപ്പടക്ക്

ഐപിഎൽ പതിനൊന്നാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കവെ ടെലിവിഷൻ കാഴ്ചക്കാരുടെ കണക്കുകൾ പുറത്തുവന്നു. കണക്കുകൾ പ്രകാരം ചെന്നൈ സൂപ്പർ കിംഗ്‌സിനാണ് ഏറ്റവുമധികം ആരാധകരുള്ളത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയതെങ്കിലും ധോണിപ്പടയോടുള്ള ഇഷ്ടം ആരാധകർക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

ചെന്നൈക്കൊപ്പം തന്നെ ആരാധക ബാഹുല്യമുണ്ടായിരുന്ന ടീമായിരുന്നു മുമ്പ് രാജസ്ഥാൻ റോയൽസ്. രണ്ട് വർഷത്തെ വിലക്ക് ചെന്നൈയെ തുണച്ചപ്പോൾ രാജസ്ഥാന് പക്ഷേ തിരിച്ചടിയായി. വിലക്കിന് ശേഷം ടൂർണമെന്റിലേക്ക് എത്തിയ രാജസ്ഥാനാണ് ഏറ്റവും കുറവ് ആരാധകരുള്ളത്.

സീസണിൽ സ്ഥിരതയാർന്ന പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സൺ റൈസേഴ്‌സ് ഹൈദരാബാദിനും ആരാധകർ കുറവാണ്. ചെന്നൈക്ക് പിന്നിൽ മുംബൈ ഇന്ത്യൻസാണ് ആരാധക ബാഹുല്യത്തിൽ രണ്ടാം സ്ഥാനത്ത്. കൊൽക്കത്ത മൂന്നാം സ്ഥാനത്തും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നാലാം സ്ഥാനത്തും തുടരുന്നു. ഡൽഹിക്കും പിന്നിലാണ് കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ സ്ഥാനം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top