വൻ മതിൽ ആകാൻ മാത്രമല്ല, ഇങ്ങനെയും ഒരു സ്റ്റൈലുണ്ട്; 61 പന്തിൽ സെഞ്ച്വറി തികച്ച് പൂജാര

  • 403
    Shares

ബൗളർമാരുടെ ക്ഷമ പരീക്ഷിക്കുന്ന ബാറ്റ്‌സ്മാനാണ് ചേതേശ്വർ പൂജാര. ഇന്ത്യൻ ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകം. രാഹുൽ ദ്രാവിഡിന് ശേഷം വൻമതിൽ എന്ന വിശേഷണം ലഭിച്ചതും പൂജാരക്കാണ്. എന്നാൽ മുട്ടി നിൽക്കാൻ മാത്രമല്ല, തകർത്തടിക്കാനും തനിക്ക് അറിയാമെന്ന് കാണിച്ചു കൊടുക്കുകയാണ് പൂജാര. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലാണ് പൂജാരയുടെ തകർപ്പൻ പെർഫോമൻസ്

റെയിൽവേസിനെതിരായ സൗരാഷ്ട്രയുടെ ആദ്യ മത്സരത്തിലാണ് പൂജാര വെടിക്കെട്ട് പുറത്തെടുത്തത്. കേവലം 61 പന്തിൽ പൂജാര സെഞ്ച്വറി തികച്ചു. 14 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. പൂജാരയുടെ മികവിൽ സൗരാഷ്ട്ര 3 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 188 റൺസാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *