രണ്ട് വർഷത്തിന് ശേഷം ടീമിലെത്തിയ ഗെയിൽ തകർപ്പൻ സെഞ്ച്വറിയുമായി തുടങ്ങി; പക്ഷേ വിൻഡീസിനെ രക്ഷിക്കാനായില്ല

  • 398
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 361 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. മത്സരത്തിൽ ഇരു ടീമുകളും കൂടി അടിച്ചു കൂട്ടിയത് 724 റൺസാണ്. മൂന്ന് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും പിറന്നു. ആകെ പറത്തിയത് 29 സിക്‌സുകൾ. ഇതിൽ 23ഉം വിൻഡീസ് ബാറ്റ്‌സ്മാൻമാരുടെ വകയായിരുന്നു

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റ് നഷ്ടത്തിലാണ് 360 റൺസ് എടുത്തത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ക്രിസ് ഗെയിൽ രാജകീയമായി തന്നെ തിരിച്ചുവരവ് ആഘോഷിച്ചു. 129 പന്തിൽ 12 സിക്‌സറുകളും 3 ഫോറും സഹിതം 135 റൺസാണ് ഗെയിലിന്റെ സമ്പാദ്യം. ഹോഹ് 64, ബ്രാവോ 40ഉം റൺസെടടുത്തു.

മറുപടി ബാറ്റിംഗിൽ ജേസൺ റോയി, ജോ റൂട്ട് എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ തുണച്ചത്. റോയി 85 പന്തിൽ 123 റൺസെടുത്തു. റൂട്ട് 97 പന്തിൽ 102 റൺസെടുത്തു. മോർഗൻ 65, ബെയിർസ്‌റ്റോ 34, സ്‌റ്റോക്‌സ് 20 റൺസുമെടുത്തും വിജയത്തിൽ പങ്കാളിയായി. 48.4 ഓവറിൽ ഇംഗ്ലണ്ട് 364 റൺസടിച്ചു കൂട്ടി ജയം പൂർത്തിയാക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *