റെക്കോർഡിലേക്കൊരു സിക്‌സർ ദൂരം; സിക്‌സിന്റെ കണക്കിൽ ഗെയിൽ അഫ്രീദിക്കൊപ്പം

  • 236
    Shares

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുവധികം സിക്‌സറുകൾ നേടിയ താരമെന്ന റെക്കോർഡിൽ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കൊപ്പം ക്രിസ് ഗെയിൽ. നിലവിൽ രാജ്യാന്തര ക്രിക്കറ്റിൽ ഇരുവർക്കും 476 സിക്‌സറുകൾ വീതമുണ്ട്. ഒരു സിക്‌സ് കൂടി നേടിയാൽ ഗെയിലിന് റെക്കോർഡ് ഒറ്റക്ക് സ്വന്തമാകും

ബംഗ്ലാദേശിനെതിരെ ഓഗസ്റ്റ് 1ന് ആരംഭിക്കുന്ന ടി20 പരമ്പരയിൽ തന്നെ ഗെയിൽ ഈ നേട്ടം സ്വന്തമാക്കുമെന്ന് ഉറപ്പാണ്. 443 മത്സരങ്ങളിൽ നിന്നാണ് ഗെയിൽ476 സിക്‌സുകൾ നേടിയത്. അതേസമയം അഫ്രീദി 524 മത്സരങ്ങളിൽ നിന്നാണ് ഇത്രയും സിക്‌സുകൾ സ്വന്തമാക്കിയത്

ഏകദിനത്തിൽ 275 സിക്‌സറുകൾ ഗെയിൽ പറത്തിയിട്ടുണ്ട്. ടി20യിൽ 103 തവണയും ടെസ്റ്റിൽ 98 തവണയും ഗെയിലിന്റെ ബാറ്റിൽ നിന്ന് പന്ത് നിലം തൊടാതെ അതിർത്തി കടന്നു. അതേസമയം അഫ്രീദിയുടെ സിക്‌സറുകളിൽ 351 എണ്ണവും ഏകദിനത്തിൽ നിന്നാണ്.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ച് സിക്‌സറുകളാണ് ഗെയിൽ നേടിയത്. 66 പന്തിൽ അഞ്ച് ഫോറുമടക്കം 73 റൺസ് ഗെയിൽ നേടി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *