അനായാസം വെസ്റ്റ് ഇൻഡീസ്; 14ാം ഓവറിൽ ലക്ഷ്യം കണ്ടു, പാക്കിസ്ഥാന് നാണംകെട്ട തോൽവി

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാന് നാണം കെട്ട തോൽവി. ഏഴ് വിക്കറ്റിനാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 21.4 ഓവറിൽ കേവലം 105 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ക്രിസ് ഗെയിൽ, പൂരൻ എന്നിവരുടെ തകർപ്പൻ ബാറ്റിംഗിലാണ് വിൻഡീസ് വിജയം അനായാസമാക്കിയത്. ഗെയിൽ 34 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 50 റൺസെടുത്ത് പുറത്തായി. 19 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും സഹിതം 34 റൺസുമായി പൂരൻ പുറത്താകാതെ നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *