അത് അതിരുവിട്ട ചെയ്തി: ക്രിസ്റ്റ്യാനോക്കെതിരെ നടപടിയുണ്ടാകും; യുവന്റസ് ആശങ്കയിൽ

Loading...
  • 41
    Shares

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം യുവന്റ്‌സ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ആഘോഷ പ്രകടനം അതിരുവിട്ടെന്ന് യുവേഫ. റൊണാൾഡോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ പറയുന്നു. താരത്തിനെതിരെ നടപടിയെടുക്കാനുള്ള സാധ്യത വർധിച്ചു

വ്യാഴാഴ്ച ചേരുന്ന യുവേഫ അച്ചടക്ക സമിതി നടപടി സ്വീകരിക്കും. വിലക്ക് വന്നാൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അയാക്‌സിനെതിരായ മത്സരം സൂപ്പർതാരത്തിന് നഷ്ടപ്പെടും. യുവന്റസിന്റെ ആരാധകരും ഇതോടെ ആശങ്കയിലാണ്. ക്രിസ്റ്റിയാനോയുടെ ഹാട്രിക് മികവിലാണ് പ്രീക്വാർട്ടറിൽ അത്‌ലറ്റികോയെ യുവന്റസ് തകർത്ത് ക്വാർട്ടറിൽ കടന്നത്.

ആദ്യ പാദത്തിൽ യുവന്റസിനെ 2-0ന് തോൽപ്പിച്ചപ്പോൾ അത്‌ലറ്റികോ പരിശീലകൻ സിമയോണി കാണിച്ച ആഹ്ലാദ പ്രകടനത്തിന് മറുപടി നൽകിയാണ് ക്രിസ്റ്റ്യാനോ ചെയ്തത്. അതേസമയം സിമയോണിക്കെതിരെയും യുവേഫ നടപടി സ്വീകരിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *