എട്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചു; യുവന്റസിനായി റോണോ രാജകീയമായി തുടങ്ങി

Loading...
  • 262
    Shares

യുവന്റസ് ജഴ്‌സിയിൽ ഗോളടിച്ച് തുടങ്ങി ക്രിസ്റ്റിയാനോ റൊണാൾഡോ. പരമ്പരാഗത രീതിയിൽ പരോസ നഗരത്തിലെ ബി ടീമുമായി നടന്ന മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ യുവന്റസിനായി റോണോ വല ചലിപ്പിച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുവന്റസ് ജയിച്ചത്. അർജന്റീനൻ താരം ഡീബാല മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കി

ആരാധകർ മൈതാനം കയ്യേറിയതോടെ 72ാം മിനിറ്റിൽ മത്സരം അവസാനിപ്പിച്ചു. യുവന്റസിന്റെ സീസൺ ആരംഭിക്കുന്നത് വില്ലാർ പിരോസയിലെ മത്സരത്തിലൂടെയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആരാധകർ മൈതാനം കയ്യേറുന്നതും പതിവ് രീതിയാണ്. യുവന്റസിന്റെ ഉടമകളായ ആഗ്നെല്ലി കുടുംബത്തിന്റെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വില്ലാർ പിരോസ

റൊണാൾഡോ, ഡീബാല, ഡഗ്ലസ് കോസ്റ്റ എന്നിവരെയാണ് ആക്രമണത്തിനായി യുവന്റസ് നിയോഗിച്ചത്. ഫെഡറിക്കോ ബെർണാഡേഷിയുടെ ലോംഗ് പാസ് കാലിൽ കൊരുത്ത ശേഷം വലയിലേക്ക് ചെത്തിയിടുകയായിരുന്നു റൊണാൾഡോ. രണ്ടാം ഗോളിന് വഴിയൊരുക്കിയതും റോണോ ആയിരുന്നു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *