ഇതാണ് ഫുട്‌ബോളിന്റെ ഭാഷ; പരുക്കേറ്റ കവാനിക്ക് തുണയായി ക്രിസ്റ്റ്യാനോ; കയ്യടിച്ച് കാണികൾ

  • 588
    Shares

റഷ്യൻ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചക്ക് പോർച്ചുഗൽ-ഉറൂഗ്വ മത്സരം സാക്ഷിയായി. മത്സരത്തിനിടെ പരുക്കേറ്റ് വീണ ഉറൂഗ്വയുടെ സൂപ്പർ താരം എഡിൻസൺ കവാനിയെ താങ്ങി എഴുന്നേൽപ്പിച്ച് സൈഡ് ബഞ്ചിലേക്ക് എത്തിച്ചത് പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയായിരുന്നു. ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്നായിരുന്നു കമന്റേറ്റർമാർ ഇതിനെ വിശേഷിപ്പിച്ചത്.

നീണ്ട കരഘോഷത്തോടെയാണ് കളി കാണാനെത്തിയവർ ക്രിസ്റ്റിയാനോയുടെ പ്രവൃത്തിയെ സ്വീകരിച്ചത്. പോർച്ചുഗലിന്റെ തോൽവിക്ക് കാരണമായ രണ്ട് ഗോളുകളും നേടിയ താരം കൂടിയായിരുന്നു കവാനി. എന്നാൽ കളിക്കിടയിലെ വൈരം മറന്നു കൊണ്ടായിരുന്നു റൊണാൾഡോ പരുക്കേറ്റ കവാനിയെ താങ്ങിപ്പിടിച്ച് കൊണ്ടുപോകുന്ന കാഴ്ച ലോകം കണ്ടത്.

മത്സരത്തിൽ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉറൂഗ്വയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ഉറൂഗ്വയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത് കവാനിയായിരുന്നു. പെപെയാണ് പോർച്ചുഗലിന്റെ ഏക ഗോൾ നേടിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *